കെപിസിസി പ്രസിഡൻ്റ് ആരായിരിക്കും?
കെ..സുധാകരൻ പറയുന്നു - " ഇയാളേ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ? നിങ്ങടെയെല്ലാം പ്രിയങ്കരനായ ഒരു പുതിയ തീപ്പൊരി കോൺഗ്രസിനകത്ത് വിടർന്നു വന്നതാ..... ഇതെന്റെ സെലക്ഷനാ... ഇയാളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതിന്റെ ഗുരുത്വം എനിക്കാണ്. അതുകൊണ്ട് ഒരിഞ്ചു വിട്ടുവീഴ്ച ചെയ്യാതെ ഇദ്ദേഹം കോൺഗ്രസ് പാർട്ടിയോടും നിങ്ങളോടും ഒപ്പം ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അത്, ഞാൻ തുടങ്ങിയതു പോലെ തന്നെ യുദ്ധം പിണറായിയോട് തുടങ്ങിയതാണ്. പോരാടാനുള്ള നല്ല ആയുധങ്ങളും കയ്യിലുണ്ട്......
പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറുമോ?
മാറും. അത് മാറുക തന്നെയാണ് ചെയ്യുക. ആരും മാറ്റില്ല. കാരണം മാറണമെന്നത് സുധാകരൻ്റെ തീരുമാനമാണ്. ഒരു വർഷം മുൻപ് എടുത്ത തീരുമാനം. തീരുമാനമെടുത്താൽ ഉറച്ചു നിൽക്കുന്നയാളാണ് കെ.സുധാകരൻ.
അടുത്തതാര്?
അടുത്തയാൾ സുധാകരൻ നിർദ്ദേശിക്കുന്ന ഒരാൾ ആയിരിക്കും. രണ്ട് പേരുകളാണ് സുധാകരൻ മുന്നോട്ട് വച്ചത്. ഒന്ന് ലീഡർ കെ.മുരളീധരനാണ്. മറ്റേയാൾ മുരളീധരൻ തയറായില്ലെങ്കിൽ മാത്രം പ്രസിഡൻ്റാകും. മുരളീധരൻ തിരികെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരാനില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് കിംവദന്തികൾ ശക്തമായത്. ആ സാധ്യത ഉപയോഗിച്ചാണ് ചാനൽ മാന്ത്രികർ പലരേയും വെറുതെ കെപിസിസിയുടെ തലപ്പത്തേക്ക് തള്ളിക്കയറ്റാൻ പ്രവചനം തുടരുന്നത്.
ആരാണയാൾ?
അഡ്വ.മാത്യു കുഴൽനാടൻ.....
സാധ്യത 90 ശതമാനവും കുഴൽനാടന് തന്നെയാണ്. കോൺഗ്രസിലെ ചില വിഭാഗങ്ങൾക്ക് ചില താല്പര്യങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് ആകെ ഒരു പുകമറ ഉയർന്നത്. കോൺഗ്രസ് നേതൃത്വത്തിന് ഇക്കാര്യത്തിൽ ഒരു തർക്കവും തടസ്സവും ഇല്ല. സമയം സുധാകരനാണ് തീരുമാനിക്കുന്നത്.
ഇപ്പോൾ എന്താ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
കെ.സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറിയാൽ അടുത്ത പ്രസിഡൻ്റ് ആരായിരിക്കുമെന്ന് ചാനലുകളുടെ പ്രവചന മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കേരളത്തിലെ മാധ്യമ പ്രവർത്തനം ചെന്നെത്തിയിരിക്കുന്ന ഗതികേടിൻ്റെ ആഴം വ്യക്തമാക്കുന്നതാണ് കെ പി സി സി പ്രസിഡൻ്റ് പദം സംബന്ധിച്ച വാർത്തകൾ നൽകുന്നതിലൂടെ തെളിയുന്നത്. എന്നാൽ സുധാകരൻ മാറുമോ ഇല്ലയോ എന്നു പോലും ഉറപ്പിക്കാൻ കഴിയാത്ത ആ ചാനലുകളിൽ പലതും ഒടുക്കം സ്വന്തം നാണം മറയ്ക്കാൻ സ്വയം ചില പ്രഖ്യാപനങ്ങൾ ഒക്കെ നടത്തി ദാബ്രേക്കിങ്ങ് ന്യൂസ് ഉടൻ വരുമേ എന്ന് അലറി വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നുമറിയാത്ത ഭാവത്തിലാണ് കെ.സുധാകരൻ്റെ പെരുമാറ്റം എന്നതിൽ പുതിയ സൈഡ് സ്റ്റോറികൾ എഴുതുന്ന തിരക്കിലാണ് കവർ സ്റ്റോറികൾ എഴുതി കൂട്ടുന്ന പലരും. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന് കെ.സുധാകരൻ തന്നെയാണ് തീരുമാനിച്ചത്. അക്കാര്യം ഒരു വർഷം മുൻപ് അതീവ ഗുരുതരമായ ശാരീരിക പ്രശ്നം നേരിട്ടശേഷം വിശ്രമിക്കുന്ന സമയത്ത് പ്രഖ്യാപിച്ചതാണ്. എന്നാൽ വീണ്ടും സുധാകരൻ ചുറുചുറുക്കോടെ സജീവമായപ്പോൾ പിണറായി വിജയനും ചില മാധ്യമങ്ങൾക്കും - പ്രധാനമായി റിപ്പോർട്ടർ, 24, 18 തുടങ്ങിയ ചാനലുകൾക്ക് - ആകെ നിരാശയായി. കാരണം മേൽ പറഞ്ഞ ചാനലുകൾ പ്രവർത്തിക്കുന്നത് തന്നെ പിണറായി വിജയൻ്റേയും ബിജെപിയിലെ ചില രാഷ്ട്രീയ ഒളിസേവക്കാരുടെയും ചെലവിലാണ്. പ്രത്യേകിച്ച് പല തരം സാമ്പത്തിക തിരിമറി .വ്യവസായികളുടെ യോജിച്ചുള്ള പി ആർ കമ്പനികളാണ് അത്തരം ചില മാധ്യമങ്ങൾ. സുധാകരനാകട്ടെ അവറ്റകളുമായി നേരിട്ടുള്ള പോരാട്ടത്തിലും. വാർത്തകൾ തയാറാക്കുന്നതിൽ സ്വന്തമായി ഒരു നട്ടെല്ല് ഇല്ലാത്ത അവറ്റകൾക്ക് എന്നും എകെജി സെൻ്ററിൻ്റെ നിലവറയിലുള്ള അധോലോക നേതാവിൽ നിന്ന് കിട്ടുന്ന കുറിപ്പ് പ്രകാരം വാർത്ത ചെയ്യുക എന്നതാണ് പ്രധാന പരിപാടി. അതാകട്ടെ ഒന്ന് പിണറായിയെയും മോദിയേയും ചുമ്മാതിരുന്ന് പുകഴ്ത്തുക, ഇടയ്ക്ക് ഗ്യാപ് കിട്ടിയാൽ ആ സമയത്ത് കോൺഗ്രസിനെ കുറിച്ച് അവരാതം പറയുക എന്നീ രണ്ട് കാര്യങ്ങളല്ലാതെ മറ്റൊന്നും അധോലോക നായകൻ കുറിച്ചു കൊടുക്കില്ല. അധോലോക നായകന് പഠിക്കുന്ന കാലം മുതൽ പേടിയാണ് കെ.സുധാകരനെ. ചില പ്രത്യേക ശബ്ദത്തിൽ വിരലിലെ ഞൊട്ട വിട്ടൊക്കെ രക്ഷപെടാൻ ശ്രമിച്ചതായി വീരസ്യം പറയാറുണ്ട് ഈ ഇരുണ്ട നായകൻ. ഇപ്പഴും സുധാകരൻ എന്ന് കേട്ടാൽ മുട്ടുവിറയ്ക്കും. പുറത്തിറങ്ങി നടക്കണമെങ്കിൽ അതും സ്വന്തം അണികൾക്കിടയിൽ കൂടി പോകണമെങ്കിൽ പോലും ഈ പ്രത്യേക ഏക്ഷൻ കിങ്ങിന് 40 വണ്ടി പോലീസിൻ്റെ അകമ്പടി വേണം. ഒപ്പം ആംബുലൻസും ഫയർഫോഴ്സിൻ്റെ വണ്ടിയും. ആ ജാതി പേടിയിലാണ് പരക്കംപാച്ചിൽ. അതിനിടയിൽ മനസമാധാനം കിട്ടാൻ ആണ് ചൊൽപ്പടി മാധ്യമങ്ങളെ വച്ച് സുധാകരനെ ചൊറിയുന്ന സൂകേട് വരുന്നത്. ചൊറിച്ചിൽ വല്ലാതെ കേറുമ്പോൾ റിപ്പോർട്ടർ ചാനലിലെ മരംകൊത്തിയെ വിളിച്ച് സുധാകരനെ മാറ്റും എന്ന് ചുമ്മാ അങ്ങ് തട്ടെടാ എന്ന് പറയും. അന്നേരം തുടങ്ങുംബ്രേക്കിങ് ന്യൂസ്...... പക്ഷെ ആറ് മാസമായിട്ട് നോക്കിയപ്പോഴും സുധാകരൻ കെപിസിസി പ്രസിഡൻറായി തന്നെ ഇരിക്കുന്നു. ഒടുക്കം ഒരു വഴിയും കാണാതെ വന്ന് ഒരു ചാനലുകാരൻ തന്നെ ആൻ്റോ ആൻ്റണിയെ കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിക്കുക വരെ ചെയ്തു. എന്നിട്ട് നോക്കിയപ്പോൾ ആൻ്റോയും അനങ്ങുന്നില്ല, സുധാകരൻ അറിഞ്ഞതുമില്ല. ഉടനെ കത്തോലിക്കാ സഭ കുറേ കെപിസിസി പ്രസിഡൻ്റുമാരെ സ്വയമങ് പ്രഖ്യാപിക്കാൻ പോകുന്നു എന്ന് ഏതോ ബിജെപി ക്കാരൻ പറയുന്നത് ചാനലുകാർ കേട്ടു. സഭയ്ക്ക് അത്തരമൊരു ഇടപാടില്ല എന്നും സഭ ഒരു രാഷ്ട്രീയ കക്ഷികളിലും ഇടപെടാറില്ല എന്നും അറിയാൻ പാടില്ലാത്തത് ഒട്ടകം ഗോപാലനും പിന്നെ മരംകൊത്തി ചാനലിനും മാത്രമാണ്. റബറിൻ്റെ വിലയെ പറ്റി എതെങ്കിലും ബിഷപ് ഒരു പ്രസ്താവന നടത്തുമ്പോൾവോട്ട് ചെയ്യുന്ന കാര്യമൊക്കെ പറയും എന്നതൊഴിച്ചാൽ സഭ ഒരു പാർട്ടിയുടെയും കാര്യത്തിൽ ഇടപെടാറില്ല. ഇതു പോലും അറിയാത്തവനാണ് ചാനൽ നടത്തുന്നതെന്നതാണ് കേരളം നേരിടുന്ന മഹാദുരന്തം. സഭയെ കൊണ്ട് സുധാകരനെ മാറ്റിച്ച് സണ്ണി ജോസഫിനെ കെ പി സി സി പ്രസിഡൻ്റാക്കുമെന്ന ചാനൽ പ്രഖ്യാപനം കേട്ട് സണ്ണി ജോസഫ് തന്നെ ചിരിച്ച് ചിരിച്ച് മടുത്തിരിക്കുകയാണ്. അപ്പഴാണ് ഇതിനെല്ലാം കാരണം ദീപാ ദാസ് ദാസ് മുൻഷി എന്ന സ്ത്രീയാണെന്ന് ആരോ പറഞ്ഞു കേട്ടത്. ചാനലുകൾ ദീപയുടെ വീടിൻ്റെ അടുക്കളപ്പുറത്തെ കുറ്റിക്കാട്ടിൽ മൈക്കും പിടിച്ച് പതുങ്ങിയിരിപ്പാണ്. കുറച്ചു പേർ ഇന്ദിരാഭവന് പിറകിലും ആണ് ഇപ്പോൾ ഉള്ളത്. അവർ അവിടെയിരിക്കട്ടെ
The one who has a good weapon in his hand is coming against Pinarayi! - K. Sudhakaran. Who is the fighter?